Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭർത്താവിനെ കഴുത്ത്...

ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന ഭാര്യയും മകളും അറസ്റ്റിൽ

text_fields
bookmark_border
kerala police
cancel

കൊച്ചി: ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ ഭാര്യയും മകളും അറസ്റ്റിലായി. കടവന്ത്രയിൽ താമസിക്കുന്ന സെൽവിയും മകളുമാണ് അറസ്റ്റിലായത്. മദ്യപാനിയായ ഭർത്താവിന്‍റെ ഉപദ്രവം സഹിക്കാനാവാതെയാണ് കൊലപ്പെടുത്തിയതെന്ന് സെൽവി പൊലീസിനോട് പറഞ്ഞു.

ദിണ്ടിഗൽ സ്വദേശിയായ ശങ്കറിനെ രണ്ടു ദിവസം മുമ്പ് വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭാര്യയും അയൽവാസികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശങ്കർ മരിച്ചിരുന്നു.

എന്നാൽ, മൃതദേഹത്തിൽ കഴുത്തിൽ ഉണ്ടായിരുന്ന പാടുകൾ കണ്ട് ഡോക്ടർക്ക് സംശയം തോന്നുകയും പോസ്റ്റുമോർട്ടം നടത്തുകയുമായിരുന്നു. തുടർന്ന് ഭാര്യ സെൽവിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKochiarrest
News Summary - Wife and daughter arrested for strangling husband
Next Story