പത്തു കോടി രൂപയുടെ തിമിംഗല ഛർദി: തുടരന്വേഷണം വനപാലകർക്ക്
text_fieldsഹോസ്ദുർഗ് പൊലീസ് കോടതിക്ക് കൈമാറിയ തിമിംഗല ഛർദി
കാഞ്ഞങ്ങാട്: പത്തു കോടി രൂപയുടെ തിമിംഗല ഛർദിയുമായി മൂന്നുപേർ പൊലീസ് പിടിയിലായ കേസ് വനപാലകർക്ക് കൈമാറും. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം കോടതിക്ക് പൊലീസ് കൈമാറിയിട്ടുള്ള തിമിംഗല ഛർദി അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി തിരുവനന്തപുരം ലാബിലേക്ക് വിദഗ്ധ പരിശോധനക്ക് അയക്കുമെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് സെക്ഷൻ ഓഫിസർ കെ. അഷറഫ് പറഞ്ഞു.
പിടിയിലായ കൊവ്വൽപള്ളി കടവത്ത് വീട്ടിൽ കെ.വി. നിഷാന്ത്, മുറിയനാവി മാടമ്പില്ലത്ത് സിദ്ദീഖ്, കള്ളാർകൊട്ടോടി നമ്പ്യാർമാവിൽ ദിവാകരൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പിടിയിലായ ദിവാകരൻ ഇടനിലക്കാരനും മറ്റുള്ളവർ സാധനം കൊണ്ടുവന്നവരുമാണ്. കർണാടക പുത്തൂരിൽനിന്ന് എത്തിച്ചെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

