Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടിൽ വീട്ടമ്മയെ കൊലപ്പെടുത്തിയത് അയൽവാസി; വയോധിക അറസ്റ്റിൽ

text_fields
bookmark_border
വയനാട്ടിൽ വീട്ടമ്മയെ കൊലപ്പെടുത്തിയത് അയൽവാസി; വയോധിക അറസ്റ്റിൽ
cancel

കൽപറ്റ: വാഴവറ്റയിൽ വീട്ടമ്മയായ അമ്മിണിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ സംഭവത്തിൽ അയൽവാസിയായ വയോധികയെ പോലീസ് അറസ്റ്റ് ചെയ്തു. വാഴവറ്റ എടത്തിൽ ഉന്നതിയിൽ താമസിക്കുന്ന അമ്മിണി എന്നയാളാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒക്ടോബർ 28ാം തീയതി രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കവും കയ്യാങ്കളിയുമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയായ അമ്മിണിയും ഭർത്താവും മദ്യപാനികളാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അന്ന് രാത്രി മദ്യപിച്ചെത്തിയ പ്രതിയും ഭർത്താവും കൊല്ലപ്പെട്ട അമ്മിണിയുടെ കുടുംബവുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഇതിനിടെയുണ്ടായ വാക്കേറ്റത്തിനിടയിൽ പ്രതി അമ്മിണി, മറ്റേ അമ്മിണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊല്ലപ്പെട്ട അമ്മിണിയുടെ ശരീരത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കഴുത്തുഞെരിച്ചാണ് കൊലപാതകം നടന്നിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. തുടർന്ന് അറസ്റ്റിലായ പ്രതിയെ ബത്തേരി ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wayanad housewife strangled to death, elderly neighbour arrested
Next Story