Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാറന്‍റ് പ്രതി കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
വാറന്‍റ് പ്രതി കഞ്ചാവുമായി പിടിയിൽ
cancel

അടിമാലി: പതിനാലോളം കഞ്ചാവ് കേസുകളിൽ പ്രതിയായ ഇരുമ്പുപാലം മുത്തിക്കാട് ആനിച്ചുവട്ടിൽ സെയ്ദ് മുഹമ്മദിനെ അടിമാലി എക്സൈസ് റേഞ്ച് സംഘം പിടികൂടി. അടിമാലി കോടതിയിൽനിന്നുള്ള വാറന്‍റ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ സമയത്താണ് പിടിയിലായത്. 500 രൂപ നിരക്കിൽ വിൽപന നടത്തുന്നതിന് ചെറുപൊതികളിലാക്കി പ്ലാസ്റ്റിക് കുപ്പിയിൽ ഒളിപ്പിച്ചുവെക്കുന്നതിനിടെ പിടിക്കുകയായിരുന്നു.

60 ഗ്രാം കഞ്ചാവും കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എ. കുഞ്ഞുമോ‍െൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്‍റിവ് ഓഫിസർ വി.പി. സുരേഷ്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. മീരാൻ, രഞ്ജിത് കവിദാസ്, ഷാരാമോൾ, എസ്.പി. ശരത് എന്നിവർ പങ്കെടുത്തു. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Warrant accused arrests with ganja
Next Story