Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിടികിട്ടാപ്പുള്ളി 11 വർഷത്തിന് ശേഷം പിടിയിൽ
text_fieldsbookmark_border
Listen to this Article
പയ്യന്നൂർ: കേരളത്തിലെയും കർണാടകയിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയും കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് 11 വർഷത്തിന് ശേഷം പയ്യന്നൂർ പൊലീസിന്റെ പിടിയിലായി.
പടന്ന സ്വദേശി നൂർ മുഹമ്മദി (40)നെയാണ് എസ്.ഐ പി. വിജേഷ്, എ.എസ്.ഐ എ.ജി. അബ്ദുൾറൗഫ്, സി.പി.ഒ ഉമേശൻ എന്നിവർ ചേർന്ന് അറസ്റ്റ്ചെയ്തത്. 11 വർഷം മുമ്പ് പയ്യന്നൂരിലെ വാഹന മോഷണ കേസിൽ പ്രതിയായ ഇയാൾ കാഞ്ഞങ്ങാട്, ബേക്കൽ, ചക്കരക്കല്ല് സ്റ്റേഷനുകളിലും കൂടാതെ കർണാടകയിലും ഏതാനും കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
സ്ഥലത്തില്ലാതിരുന്ന ഇയാൾ പടന്നയിലെ വീടുമായി ബന്ധപ്പെട്ടതായുള്ള സൂചനയെ തുടർന്ന് പൊലീസ് നിരീക്ഷണം തുടരുന്നതിനിടയിലാണ് കഴിഞ്ഞദിവസം രാത്രി പിടിയിലായത്.
Next Story

