വൃക്ക മാറ്റിവെക്കാൻ കനിവ് കാത്ത് യുവാവ്
text_fieldsഷഫീഖ്
അലനല്ലൂർ: ഇരുവൃക്കയും തകരാറിലായി ചികിത്സയിൽ കഴിയുന്ന യുവാവ് ശാസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കർക്കിടാംകുന്ന് നല്ലൂർപുള്ളിയിലെ കോട്ടോപ്പാടൻ ഹംസയുടെ മകൻ ഷഫീഖാണ് (31) കരുണ കാത്ത് കഴിയുന്നത്. 25 ലക്ഷം രൂപയാണ് ശാസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി വേണ്ടത്.
ഓട്ടോ ഡ്രൈവറായിരുന്ന ഷഫീക്കിന്റേത് നിർധന കുടുംബമാണ്. ഈ സഹചര്യത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ വാർഡ് അംഗം പെരുമ്പയിൽ ഷൗക്കത്തലി ചെയർമാനും പുളിക്കൽ ഹംസ മാസ്റ്റർ കൺവീനറും പട്ടത്ത് രാധാകൃഷ്ണൻ ട്രഷററുമായ ഷഫീഖ് ചികിത്സ സഹായ സമിതി രൂപീവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് അലനല്ലൂർ ബ്രാഞ്ചിൽ 'ഷഫീഖ് ചികിത്സ സഹായ സമിതി' പേരിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 11470200005058. IFS കോഡ്: FDRL0001147. ഗൂഗ്ൾ പേ: 6235905487. ഫോൺ: 9744257996, 9447918707.

