വിസ തട്ടിപ്പ് പ്രതി മരിച്ച സംഭവം: 30വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍
text_fieldsഅബ്ദുൽ റഹ്മാൻ
ചെങ്ങന്നൂർ: 30 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ മലപ്പുറം എടക്കര, കരുനെച്ചി, മാപ്പിളത്തൊടിയിൽ അബ്ദുൽ റഹ്മാനെ (അബ്ദു-52) ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നിർദേശത്തെ തുടർന്നു വെൺമണി പൊലീസ് പിടികൂടി. മലപ്പുറം, പെരുന്തല്‍മണ്ണ സ്വദേശി വിജയകുമാര്‍ ചെറിയനാട് കൊല്ലകടവിലുള്ള ലോഡ്ജില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഇയാള്‍ക്കെതിരെ വെണ്മണി പൊലീസ് കേസെടുത്തത്.
വിസ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് അബ്ദുൽ റഹ്മാൻ അടക്കമുള്ളവരില്‍നിന്ന് വിജയകുമാര്‍ പണവും പാസ്പോർട്ടും വാങ്ങിയശേഷം മുങ്ങി. പിന്നീട് അബ്ദുൽ റഹ്മാനും മറ്റ് ചിലരും ചേര്‍ന്ന് ഇയാളെ കണ്ടെത്തി കൊല്ലകടവിലെ ലോഡ്ജില്‍ തടങ്കലില്‍ പാര്‍പ്പിച്ചു. തടവില്‍ കഴിയവെയാണ് വിജയകുമാറിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 1993ല്‍ വെണ്മണി പൊലീസ് ആളെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അബ്ദുൽ റഹ്മാനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു.
മലപ്പുറം രാമനാട്ടുകരയിലുള്ള ഇയാളുടെ വീടും സ്ഥലവും വിറ്റ് നിലമ്പൂര്‍ എടക്കരഭാഗത്ത് താമസമാക്കുകയും പിന്നീട് വിദേശത്തേക്ക് കടക്കുകയുമായിരുന്നു. വിദേശത്തുനിന്ന് മടങ്ങിയെത്തിയശേഷം ഇയാള്‍ തിരുവന്തപുരം, തിരുവല്ലം, വണ്ടിത്തടം ഭാഗങ്ങളിലുള്ള അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഒളിച്ച് താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.എസ്.എച്ച്.ഒ എ.നസീര്‍,സീനിയര്‍ സി.പി.ഒ മാരായ ഹരികുമാര്‍, അഭിലാഷ്, അനൂപ്, ജി.ഗംഗ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂ ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

