അടിപിടിക്കേസ് പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ
text_fieldsബാപ്പുട്ടി
കുറ്റിപ്പുറം: അടിപിടിക്കേസിലെ പ്രതി 15 വർഷത്തിന് ശേഷം വിമാനത്താവളത്തിൽ പൊലീസിെൻറ പിടിയിലായി. കുറ്റിപ്പുറം നടുവട്ടം പകരനെല്ലൂർ കണക്കാശ്ശേരി ബാപ്പുട്ടിയാണ് (37) അറസ്റ്റിലായത്. 2006ലാണ് കേസിനാസ്പദമായ സംഭവം.
അന്ന് അറസ്റ്റിലായ ശേഷം ഗൾഫിലേക്ക് മുങ്ങുകയായിരുന്നു. നിരന്തരമായി സമൻസും വാറന്റും ഉണ്ടായിട്ടും ഹാജരാകാത്ത പ്രതിക്കായി കുറ്റിപ്പുറം പൊലീസ് ലുക്കൗട്ട് സർക്കുലർ ഇറക്കാൻ നടപടി എടുത്തിരുന്നു. ചൊവ്വാഴ്ച ഗൾഫിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ അവിടെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് കുറ്റിപ്പുറം എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് ചൊവ്വാഴ്ച രാത്രി കരിപ്പൂരിലെത്തി അറസ്റ്റ് ചെയ്തു. പിടികിട്ടാപ്പുള്ളികൾക്കും സ്ഥിരം കുറ്റവാളികൾക്കും എതിരെയുള്ള പ്രത്യേക നടപടികളുടെ ഭാഗമായി മലപ്പുറം പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് പ്രതിയെ പിടികൂടിയത്.