Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെഡിമെയ്ഡ് കടക്കുനേരെ അതിക്രമം: രണ്ടുപേർ കസ്റ്റഡിയിൽ

text_fields
bookmark_border
kannur news
cancel
camera_alt

തലശ്ശേരി മാർക്ക് വെഡ്ഡിങ് കലക്ഷന് മുന്നിൽ ആക്രമണമുണ്ടായപ്പോൾ തടിച്ചുകൂടിയ ജനം

തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിലെ മാർക്ക് വെഡ്ഡിങ് കലക്ഷനുനേരെ അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടടുത്ത ജയഭാരതി ബേക്കറിയിൽ കേക്ക് വാങ്ങാനെത്തിയ രണ്ട് യുവാക്കളാണ് സംസാരത്തിനിടയിൽ പ്രകോപിതരായി കടക്കുനേരെ അക്രമണം നടത്തിയത്.

തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ബേക്കറി ജീവനക്കാരോട് ക്ഷുഭിതനായി സംസാരിക്കുന്നത് കണ്ട് റെഡിമെയ്ഡ് ഷോപ്പ് ഉടമ ഇടപെട്ടതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. വാക്കേറ്റത്തിനിടയിൽ കടയിലെ ഡമ്മികൾ തെറിച്ച് കടയുടെ മുൻഭാഗത്തെ കാഷ് കൗണ്ടർ ചില്ല് ഉടഞ്ഞുവീണു.

സംഭവം നേരിൽ കാണാനിടയായ പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെതുടർന്ന് കടക്ക് മുന്നിൽ ഏറെനേരം ജനം തടിച്ചുകൂടി. പൊലീസ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - violence at ready made shop: Two people in custody
Next Story