യുവതിക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ
text_fieldsജോമോൻ
തൊടുപുഴ: ഭാര്യാമാതാവിന് ഇൻസുലിനെടുക്കാൻ വീട്ടിലെത്തിയ 19കാരിയെ കടന്നുപിടിച്ചയാളെ അറസ്റ്റ് ചെയ്തു. മുട്ടം മേപ്പുറത്ത് ജോമോനെയാണ് (47) പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സതേടിയിരുന്ന പെൺകുട്ടി വീട്ടിലെത്തിയതോടെ തളർന്നുവീഴുകയായിരുന്നു. വിവരം തിരക്കിയ അമ്മയോട് പെൺകുട്ടി കാര്യങ്ങൾ പറഞ്ഞു. ഇതോടെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

