പതിനാലുകാരിയോട് അതിക്രമം; യുവാവ് അറസ്റ്റിൽ
text_fieldsസന്തോഷ്
വർക്കല: പതിനാലുകാരിയോട് ലൈംഗികതിക്രമത്തിന് മുതിർന്ന യുവാവ് അറസ്റ്റിൽ. വെട്ടൂർ വെണ്ണിയോട് പുത്തൻവീട്ടിൽ സന്തോഷാണ് (32) അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാത്രി എട്ടോടെ പെൺകുട്ടി തൊട്ടടുത്തുള്ള അമ്മുമ്മയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് അത്രിക്രമ ശ്രമമുണ്ടായത്. ഇടവഴിയിൽ നിൽക്കുകയായിരുന്ന സന്തോഷ് പെൺകുട്ടിയോട് ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.
പെൺകുട്ടിയെ കടന്ന് പിടിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവിക്കുകയും ചെയ്തതായാണ് പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ഇയാൾ രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് വർക്കല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ രാത്രിയോടെ പിടികൂടിയത്. പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.