മാധ്യമപ്രവർത്തകക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ
text_fieldsആറ്റിങ്ങൽ: ഓൺലൈൻ മാധ്യമപ്രവർത്തകക്ക് മുന്നിൽ അശ്ലീല വിഡിയോ പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻ വീട്ടിൽ അച്ചു കൃഷ്ണയാണ് (21) അറസ്റ്റിലായത്. ബുധനാഴ്ച രാത്രി എട്ടരയോടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് സമീപത്താണ് സംഭവം. യുവതി പ്രതികരിച്ചതോടെ പ്രതി അവിടന്ന് ഒഴിഞ്ഞുമാറി.
പ്രതിയെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. പിടിക്കാൻ ശ്രമിക്കവെ പ്രതിയുടെ വസ്ത്രം അഴിഞ്ഞുപോയിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് സംഘം തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല. സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതിയെ ആറ്റിങ്ങൽ പൊലീസിന് മുൻ പരിചയമില്ലാത്തതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ല. പ്രതിയെ വ്യാഴാഴ്ച വൈകുന്നേരം മാമത്തിന് സമീപത്തുനിന്ന് പൊലീസ് പിടികൂടി.

