Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമദ്യലഹരിയില്‍...

മദ്യലഹരിയില്‍ വയോധികക്കുനേരെ യുവാക്കളുടെ അതിക്രമം

text_fields
bookmark_border
pocso case
cancel

വെള്ളറട: മദ്യലഹരിയില്‍ എഴുപത്തഞ്ചുകാരിയായ വീട്ടമ്മക്കുനേരെ കാരക്കോണം പുല്ലന്തേരിയില്‍ യുവാക്കളുടെ അതിക്രമം. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. പുല്ലന്തേരി ആര്‍.സി ചര്‍ച്ചിന് സമീപത്താണ് മദ്യപിച്ച് കാറിലെത്തിയ സംഘം വൃദ്ധയെ അപമാനിച്ചത്. ചോദ്യംചെയ്ത ബന്ധുക്കളെ മര്‍ദിച്ചതായും വെള്ളറട പൊലീസില്‍ ലഭിച്ച പരാതിയിൽ റയുന്നു. മകളുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന പുല്ലന്തേരി ചെറുപുന്നക്കാല ലക്ഷ്മി സദനത്തില്‍ വിശാലത്തിനാണ് ദുരനുഭവമുണ്ടായത്.

മദ്യപസംഘം ഇവരെ പിടിച്ചുനിര്‍ത്തി നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ചു.താന്‍ വയസ്സായ ആളാണെന്നും നൃത്തം ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞ വിശാലത്തിനെ വാഹനത്തിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിച്ചു. കുതറിയോടിയ വിശാലം സമീപത്തെ ബന്ധുവീട്ടിലെത്തി വിവരം പറഞ്ഞു.

സംഭവം അന്വേഷിക്കാനെത്തിയ ബന്ധുക്കളെ ഇവര്‍ മര്‍ദിച്ചശേഷം രക്ഷപ്പെട്ടു. ലീല, മകന്‍ ഗോപന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.ഇവര്‍ പാറശ്ശാല താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. കുന്നത്തുകാല്‍ വണ്ടിത്തടം സ്വദേശി സുജിന്‍, തോലടി സ്വദേശികളായ നിതിന്‍, ഉദയന്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Violation of the youth against the elderly under the influence of alcohol
Next Story