Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാപ്പാനിയമം ലംഘിച്ച് വധശ്രമം: പ്രതി അറസ്റ്റിൽ

text_fields
bookmark_border
കാപ്പാനിയമം ലംഘിച്ച് വധശ്രമം: പ്രതി അറസ്റ്റിൽ
cancel

വൈക്കം: വധശ്രമക്കേസിൽ കാപ്പാനിയമം ലംഘിച്ച പ്രതി അറസ്റ്റിൽ. ടി.വി പുരം മുത്തേടത്തുകാവ് പുന്നമറ്റത്തിൽ വീട്ടിൽ കണ്ണൻ (ഹനുമാൻ കണ്ണൻ-31) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളെ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നതാണ്. ഇതിനിടയിലാണ് ഇയാൾ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയും കൊലപാതകശ്രമം നടത്തുകയും ചെയ്തത്.

കഴിഞ്ഞദിവസം വെച്ചൂരിലെ പ്രമുഖ ഹോട്ടലിൽ എത്തി മാനേജരെ ആക്രമിക്കുകയായിരുന്നു.സംഭവശേഷം അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.പ്രതി വൈക്കം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപെട്ട ആളാണ്.

വൈക്കം പൊലീസ് സ്റ്റേഷനിൽ അടിപിടി, വധശ്രമം തുടങ്ങിയ അഞ്ചോളം കേസുകള്‍ നിലവിലുണ്ട്.വൈക്കം ഡിവൈ.എസ്.പി തോമസ് എ.ജെ, വൈക്കം എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്.ഐമാരായ അജ്മൽ ഹുസൈൻ, ജയ്മോൻ, വിനോദ്, സി.പി.ഒ അജീന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Violation of kappa act and attempted murder: Accused arrested
Next Story