വിനോദ് വധം: ഒരാൾകൂടി അറസ്റ്റിൽ
text_fieldsനൗഷാദ്
ഒറ്റപ്പാലം: പനമണ്ണയിൽ യുവാവിനെ സംഘംചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പനമണ്ണ അമ്പലവട്ടം തറയിൽ വീട്ടിൽ നൗഷാദ് (40) ആണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന് പുലർച്ച വീട്ടിൽനിന്നാണ് ഒറ്റപ്പാലം സി.ഐ എം. സുജിത്തിന്റെ നേതൃത്വത്തിലെ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. പനമണ്ണ ചക്യാവിൽ പരേതനായ ഉണ്ണികൃഷ്ണന്റെ മകൻ വിനോദിന്റെ (32) വധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 2020 മേയ് 31നായിരുന്നു സംഭവം. വിനോദിന്റെ സഹോദരൻ രാമചന്ദ്രനെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തിരുന്നു. 11 പ്രതികളുള്ള കേസിൽ ഏഴാം പ്രതിയാണ് അറസ്റ്റിലായ നൗഷാദ്. നേരത്തേ പിടിയിലായ നാല് പ്രതികളുടെ വിചാരണ പൂർത്തിയാക്കി ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപവീതം പിഴയും ശിക്ഷ വിധിച്ചിരുന്നു. കേസിലെ ഒന്നും രണ്ടും നാലും ആറും പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. ഇനി ആറുപേരെകൂടി പിടികൂടാനുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

