ആളുകൾ നോക്കിനിൽക്കെ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി; 20 കിലോമീറ്ററോളം പിന്തുടർന്ന് നാട്ടുകാർ, നാടകീയ രക്ഷപ്പെടുത്തൽ
text_fieldsപ്രതീകാത്മക ചിത്രം
ഭോപാൽ: വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തെ അതിസാഹസികമായി ചെറുത്ത് നാട്ടുകാർ. മധ്യ പ്രദേശിലെ ധാർ ജില്ലയിലാണ് സംഭവം. പട്ടാപകൽ പ്ലസ് ടു വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തെയാണ് നാട്ടുകാർ ഇടപെട്ട് പരാജയപ്പെടുത്തിയിത്.
എ.ടി.എമ്മിന് സമീപം നിൽക്കുകയായിരുന്നു വിദ്യാർഥി. മഹേന്ദ്ര ബലേരോ വാഹനത്തിൽ എത്തിയ മൂവർ സംഘം വാഹനത്തിൽനിന്ന് പുറത്ത് ഇറങ്ങുകയും പെൺകുട്ടിയുടെ വായ മൂടിക്കെട്ടി ബലമായി വാഹനത്തിനുള്ളിലേക്ക് വലിച്ച് കയറ്റുകയുമായിരുന്നു. ആളുകൾ നോക്കിനിൽക്കെയാണ് സംഭവം.
തുടർന്ന് ഗ്രാമവാസികൾ തങ്ങളുടെ വാഹനങ്ങളിൽ കാറിനെ പിന്തുടർന്നു. 20 കിലോമീറ്ററോളം പിന്തുടർന്നതിനു ശേഷം നാട്ടുകാർ വാഹനത്തെ വളഞ്ഞു. തുടർന്ന് അമിതവേഗതയിൽ ആയ വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ച് മറിഞ്ഞു. തുടർന്ന് പ്രതികളഅ് വിദ്യാർഥിയെ ഉപേക്ഷിച്ച് സംഭവസ്ഥലത്ത്നിന്ന് ഓടി രക്ഷപ്പെട്ടു.
പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. തട്ടിക്കൊണ്ടുപോയവരെ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് പ്രതികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവരെ അറസ്റ്റ് ചെയ്യാൻ ഒന്നിലധികം പൊലീസ് സംഘങ്ങൾ അന്വേഷണം നടത്തുന്നുണ്ട്. വിദ്യാർഥി ഇപ്പോൾ സുരക്ഷിതമാണ്. -ധാർ എസ്.പി മായങ്ക് അവസ്തി അറിയിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മന്ദ്‌സൗർ ജില്ലയിൽ തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഗർബ പരിശീലനത്തിനിടെ 23 വയസുള്ള യുവതിയെ ഭർതൃവീട്ടുകാർ തോക്ക് ചൂണ്ടി ബലമായി വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മദ്യപാനിയായ ഭർത്താവിവിൽനിന്ന് ഗാർഹിക പീഡനം അനുഭവിച്ചതിനെ തുടർന്ന് രാജസ്ഥാനിൽനിന്ന് മന്ദ്‌സൗറിൽ എത്തിയതാണ് യുവതി. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരാൾക്കെതിരെ തോക്കു ചൂണ്ടുന്നതും വിഡിയോയിൽ കാണാം. ഭർത്താവിന്റെ വീട്ടുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയെ രക്ഷപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

