വിജയകുമാർ വധം; 12 പ്രതികളെ വെറുതെ വിട്ടു
text_fieldsകൊച്ചി: കടവന്ത്ര വിജയകുമാർ വധക്കേസിലെ 12 പ്രതികളെ എറണാകുളം അഡീഷനൽ സെഷൻസ് കോടതി വെറുതെ വിട്ടു. കടവന്ത്ര സ്വദേശികളായ ലിബിൻ, പ്രവീൺ, കൃഷ്ണകുമാർ, ജീജോ, മിഥുൻ, വിപിൻ, സാബു, വൈറ്റില സ്വദേശി വെട്ടിൽ സുരേഷ്, ചേർത്തല സ്വദേശികളായ ഷൈൻ , സിബിച്ചൻ, ഏരൂർ സ്വദേശി ജോമോൻ എന്നിവരെയാണ് കോടതി വിട്ടയച്ചത്. ഒരാൾ പ്രായപൂർത്തിയാവാത്തയാളാണ്. മരണപ്പെട്ട ബാബു എന്ന വിജയകുമാറിനെ മുൻവൈരാഗ്യത്തെ തുടർന്ന് പ്രതികൾ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് ആരോപണം.
2007 മേയ് 18 നാണ് കേസിനാസ്പദമായ സംഭവം. ഒന്ന് മുതൽ 10 വരെയുള്ള പ്രതികൾ ഓട്ടോയിലും കാറിലും വിജയകുമാറിെൻറ സുഹൃത്തിന്റെ വീട്ടിലേക്ക് മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി കൊലപ്പെടുത്തിയെന്നാണ് കേസ്.