മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ മിന്നൽ പരിശോധന; കണക്കിൽപെടാത്ത പണം കണ്ടെടുത്തു
text_fieldsപീരുമേട് സബ് റീജനൽ ആർ.ടി.ഒ ഓഫിസിൽനിന്ന് കണക്കിൽപെടാത്ത 65,060 രൂപ പിടിച്ചെടുത്തു. ഓഫിസ് കാബിെൻറ കൗണ്ടറിൽനിന്നാണ് പണം കണ്ടെത്തിയത്. ഇടുക്കി ഓഫിസിലെത്തിയ ഏജൻറിെൻറ പക്കൽ നിന്ന് 16,060 രൂപയും അടിമാലിയിലെ ഏജൻറിൽനിന്ന് 58,100 രൂപയും പിടിച്ചെടുത്തു. തൊടുപുഴ, നെടുങ്കണ്ടം ഓഫിസുകളിൽനിന്ന് പണം കണ്ടെത്തിയിട്ടില്ല.
വെള്ളിയാഴ്ച വൈകീട്ട് നാലുമുതലാണ് ജില്ലയിലെ അഞ്ച് ആർ.ടി.ഒ ഓഫിസുകളിൽ പരിശോധന തുടങ്ങിയത്. മിക്കയിടത്തും ഫയലുകളിലും നടപടികളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ഡിവൈ.എസ്.പി.വി.ആർ. രവികുമാർ, സി.ഐമാരായ ടിപ്സൺ തോമസ്, സി. വിനോദ്, മഹേഷ് പിള്ള, ജയകുമാർ എന്നിവർ വിവിധ ഓഫിസുകളിലെ പരിശോധനക്ക് നേതൃത്വം നൽകി. പരിശോധന രാത്രി വൈകിയും തുടർന്നു.