ദലിത് യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കുന്ന വിഡിയോ പ്രചരിച്ചു; നാലുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: കർണാടകയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. ദലിത് യുവതിയുടെ തുണിയുരിഞ്ഞ് ലൈംഗികാതിക്രമം നടത്തുന്ന വിഡിയോ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. സ്വർണാഭരണം മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു യുവതിയെ പീഡിപ്പിച്ചത്.
ഹൈദരാബാദ്-കർണാടക അതിർത്തിയിലെ യദ്ഗീർ ജില്ലയിലെ ഷാഹാപൂരിലാണ് സംഭവം. 'നാലുപേരെ കസ്റ്റഡിയിൽ എടുത്തു. പ്രതികൾ പരിചയക്കാരാണ്. അവർ പ്രദേശത്ത് ചെറിയ ബിസിനസ് ചെയ്ത് വരികയായിരുന്നു' -എസ്.പി സി.ബി. വേദമുർത്തി പറഞ്ഞു.
ബസ്സ്റ്റോപിൽ വെച്ച് യുവതിയെ തട്ടിക്കൊണ്ടുപോയ ശേഷം പാടശേഖരത്തിലെത്തിച്ചാണ് ബലാത്സംഗം ചെയ്തത്. യുവതിയുെട കൈയ്യിലുണ്ടായിരുന്ന 5000 രൂപയും മൊബൈൽഫോണും പ്രതികൾ കൈക്കലാക്കി.
ആഗസ്റ്റിൽ മൈസുരുവിലെ ചാമുണ്ടി ഹിൽസിൽ എം.ബി.എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.