ടെലിവിഷൻ താരം വീണാ കപൂറിനെ മകൻ കൊലപ്പെടുത്തി, മൃതദേഹം നദിയിൽ വലിച്ചെറിഞ്ഞെന്ന് പൊലീസ്
text_fieldsന്യൂഡൽഹി: ടെലിവിഷൻ താരം വീണാ കപൂറിനെ(74) മകൻ കൊലപ്പെടുത്തി. ജുഹുവിലാണ് സംഭവം. സ്വത്തുതർക്കത്തിന്റെ പേരിൽ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മകൻ സച്ചിൻ കപൂറിനെയുംപ്പ(43) വീട്ടുജോലിക്കാരൻ ലാലുകുമാർ മണ്ഡലിനെയും(25) പൊലീസ് അറസ്റ്റു ചെയ്തു.
വീണയെ മകൻ ബേസ്ബോൾ ബാറ്റുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും മൃതദേഹാം നദിയിൽ വലിച്ചെറിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി വീണ കപൂറിനെ കാണാനില്ലെന്ന വിവരം ഇവർ താമസിച്ചിരുന്ന കൽപടരു സെസൈറ്റിയിലെ സുരക്ഷ ജീവനക്കാർ ജുഹു പൊലീസിനെ അറിയിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ വീണയുടെ മൊബൈൽ ലൊക്കേഷൻ സച്ചിൻ താമസിക്കുന്ന പൻവേലിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സച്ചിനെയും ലാലുകുമാറിനെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.
ചോദ്യം ചെയ്യലിനിടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. 12 കോടിയുടെ ഭൂമി സംബന്ധിച്ച തർക്കമാണ് കൊലയിലേക്ക് നയിച്ചത്. സ്വത്തിന്റെ പേരിൽ, വീണയും മകനും ഏറെ നാളായി വഴക്കിലാണ്. വീണയുടെ മറ്റൊരു മകൻ അമേരിക്കയിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

