വാഹന മോഷ്ടാവ് 'മൊട്ട ബിനു' ഒടുവിൽ കുടുങ്ങി: പൊലീസിനെ കണ്ട് ഓടിയ പ്രതിയെ പിന്തുടർന്ന് പിടികൂടി
text_fieldsപത്തനംതിട്ട: വാഹന മോഷണ കേസുകളിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമായ കുറിച്ചി സ്വദേശി 'മൊട്ട ബിനു' എന്ന ബിനുവിനെ ചിങ്ങവനം പൊലീസ് പിടികൂടി. ഒന്നര മാസം മുമ്പ് കുറിച്ചിയിലെ വീടുകളിൽ നിന്ന് അഞ്ച് ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്ന ഇയാളെ ഞായറാഴ്ച രാവിലെയാണ് പൊലീസ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലാണ്. അടൂർ ആതിരമല ഭാഗത്ത് വെച്ച് പൊലീസിനെ കണ്ട് ഓടിയ പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നേരത്തെ ആറൻമുളയിൽ വെച്ചും സമാനമായ രീതിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.
മോഷ്ടിച്ച വാഹനങ്ങളുടെ ബാറ്ററിയും എൻജിനും മറ്റു പ്രധാന ഭാഗങ്ങളും ഊരി മാറ്റിയ ശേഷം വിൽക്കുകയാണ് ഇയാളുടെ പതിവ്. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി അർഷാദ്, സി.ഐ ഡോളി എന്നിവരുടെ നിർദേശപ്രകാരം എസ്.എച്ച്.ഒ അജ്മൽ ഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

