വാഹനമോഷ്ടാവ് പിടിയിൽ
text_fieldsഅശ്വിൻ
പറവൂർ: വാഹനം മോഷ്്ടിച്ച കേസിൽ കോഴിക്കോട് കൊടുവള്ളി പാലക്കുന്നുമ്മേൽ അശ്വിനെ (21)നെ കൊടുവള്ളിയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. വെടിമറ ഭാഗത്തുനിന്ന് ഫെബ്രുവരി 13ന് സ്കൂട്ടറാണ് മോഷ്ടിച്ചത്. രണ്ട് മാസമായി അങ്കമാലിയിലെ ആശുപത്രിയുടെ അടുക്കളയിൽ പാചകക്കാരനായി ജോലി ചെയ്യുകയാണ്. മുൻപ് വെടിമറയിലെ വാഹന ഷോറൂമിൽ പോളിഷിങ് ജോലി ചെയ്തിരുന്നു. ഇൻസ്പെക്ടർ ഷോജോ വർഗീസിെൻറ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷ്ടിച്ച വാഹനവും സ്റ്റേഷനിൽ എത്തിച്ചു. എസ്. ഐ. പി.കെ.സലിം, ഉദ്യോഗസ്ഥരായ കെ.ഡി. ലിജു, അഫ്സൽ, സബിൻ മാനുവൽ എന്നിവര്‍ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.