വാഹനപരിശോധന: കഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കടയ്ക്കൽ: ചിതറയിൽ വാഹനപരിശോധനക്കിടെ 1.5 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ചിതറ കല്ലുവെട്ടാംകുഴി സ്വദേശി വൈശാഖ്, കൊല്ലായിൽ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചിതറ സി.ഐ എസ്. സന്തോഷ്, ഡാൻസാഫ് എസ്.ഐ ജ്യോതിഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനത്തിൽനിന്ന് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. ചിതറയിൽ രാസലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനെതുടർന്ന് പ്രദേശത്ത് മയക്കുമരുന്ന് പരിശോധന കർശനമാക്കിയിരിക്കുകയാണ്.
വൈകീട്ട് ആറുമുതൽ രാത്രി ഒമ്പതുവരെയാണ് കഞ്ചാവ് കച്ചവടം. അതിശയൻ എന്ന ജിജുവിന്റെ പക്കൽനിന്ന് വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവാണെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. കഞ്ചാവുകേസിൽ ജാമ്യത്തിലുള്ള ജിജുവാണ് മൊത്തവ്യാപാരിയെന്നും പൊലീസ് പറയുന്നു.

