Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസ് കസ്റ്റഡിയിലെ...

പൊലീസ് കസ്റ്റഡിയിലെ വാഹനം കടത്തിയ കേസ്; രണ്ടുപേർകൂടി പിടിയിൽ

text_fields
bookmark_border
പൊലീസ് കസ്റ്റഡിയിലെ വാഹനം കടത്തിയ കേസ്; രണ്ടുപേർകൂടി പിടിയിൽ
cancel
camera_alt

മു​സ്താ​ഖ് റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് സ​ലീം

വ​ളാ​ഞ്ചേ​രി: അ​ന​ധി​കൃ​ത മ​ണ​ൽ​ക്ക​ട​ത്ത് കേ​സി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ച്ച വാ​ഹ​നം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ 17കാ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. ഒ​ന്നാം​പ്ര​തി ക​ൽ​പ​ക​ഞ്ചേ​രി ക​ല്ലി​ങ്ങ​ൽ​പ​റ​മ്പ് സ്വ​ദേ​ശി വെ​ട്ട​ൻ മു​സ്താ​ഖ് റ​ഹ്മാ​ൻ (25), ര​ണ്ടാം പ്ര​തി​യാ​യ 17കാ​ര​ൻ എ​ന്നി​വ​രെ​യാ​ണ് വ​ളാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​ന്നാം പ്ര​തി കാ​ടാ​മ്പു​ഴ തൂ​വ​പ്പാ​റ സ്വ​ദേ​ശി വാ​ണി​യം​തൊ​ടി മു​ഹ​മ്മ​ദ് സ​ലീ​മി​നെ (24) നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഒ​രാ​ൾ​കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. ജ​നു​വ​രി ആ​റി​ന് അ​ന​ധി​കൃ​ത മ​ണ​ൽ​ക്ക​ട​ത്തി​ന് വ​ളാ​ഞ്ചേ​രി പൊ​ലീ​സ് പി​ടി​കൂ​ടി വ​ട്ട​പ്പാ​റ പ​ഴ​യ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫി​സ് വ​ള​പ്പി​ൽ സൂ​ക്ഷി​ച്ച ലോ​റി​യാ​ണ് ജ​നു​വ​രി 14ന് ​പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച​ത്. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മു​ഹ​മ്മ​ദ് സ​ലീ​മി​നെ പി​ടി​കൂ​ടു​ക​യും വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ര​ണ്ടു​പേ​ർ​കൂ​ടി കോ​ട്ട​ക്ക​ലി​ൽ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കോ​ട്ട​ക്ക​ൽ ചെ​റു​ശോ​ല​യി​ൽ പൊ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടു​ന്ന​തി​നി​ട​യി​ൽ ഒ​ന്നാം പ്ര​തി മു​സ്താ​ഖ് റ​ഹ്മാ​ൻ തൊ​ട്ട​ടു​ത്ത പ​റ​മ്പി​ലെ കി​ണ​റ്റി​ൽ വീ​ണി​രു​ന്നു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യെ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തി​രൂ​ർ ഡി​വൈ.​എ​സ്.​പി കെ. ​ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​ളാ​ഞ്ചേ​രി എ​സ്.​എ​ച്ച്.​ഒ എ​ൻ.​ആ​ർ. സു​ജി​ത്ത്, എ​സ്.​ഐ. അ​ബ്ദു​ൽ അ​സീ​സ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ഹാ​രി​സ്, മ​നോ​ജ്, ഗി​രീ​ഷ്, വി​നീ​ത്, ആ​ൻ​സ​ൺ, ദീ​പു, അ​ഖി​ൽ, സ​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police custodyvehiclearrested
Next Story