Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപച്ചക്കറി വണ്ടി തടഞ്ഞ്...

പച്ചക്കറി വണ്ടി തടഞ്ഞ് കവർച്ച; അന്വേഷണം ഊർജിതം

text_fields
bookmark_border
theft kottayi
cancel
camera_alt

ആ​നി​ക്കോ​ട് പ​ച്ച​ക്ക​റി വ​ണ്ടി ത​ട​ഞ്ഞ് പ​ണം ക​വ​ർ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ പോ​യ മ​നോ​ജും സ​തീ​ഷും

കോ​ട്ടാ​യി: പ​ച്ച​ക്ക​റി വ​ണ്ടി ത​ട​ഞ്ഞ്​ ഡ്രൈ​വ​റു​ടെ ക​ഴു​ത്തി​ൽ ക​ത്തി​െ​വ​ച്ച് 11 ല​ക്ഷം ക​വ​ർ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ പോ​യ ര​ണ്ടു പേ​ർ​ക്കാ​യി പൊ​ലീ​സ്​​ തി​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പൂ​ടൂ​ർ-​ആ​നി​ക്കോ​ടാ​ണ് സം​ഭ​വം. പ​ച്ച​ക്ക​റി വി​ൽ​പ്പ​ന​യു​ടെ ക​ല​ക്​​ഷ​ൻ തു​ക​യു​മാ​യി വ​ന്നി​രു​ന്ന യു​വാ​വി​​നെ​യും ഡ്രൈ​വ​റെ​യും ത​ട​ഞ്ഞ്​ ക​ത്തി​കാ​ട്ടി പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്​ പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ​ൈഡ്ര​വ​റാ​യി​രു​ന്ന അ​രു​ണും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന്​ ആ​സൂ​ത്രി​ത​മാ​യാ​ണ്​ ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സി​ൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​തീ​ഷ്, മ​നോ​ജ് എ​ന്നി​വ​രെ​യാ​ണ്​ ഇ​നി പി​ടി​കൂ​ടാ​നു​ള്ള​ത്.

പ്ര​തി​ക​ളാ​യ ന​ല്ലേ​പ്പി​ള്ളി പ​റ​ക്ക​ളം വീ​ട്ടി​ൽ സു​ജി​ത് (26), കൊ​ഴി​ഞ്ഞാ​മ്പാ​റ പാ​റ​ക്ക​ളം വീ​ട്ടി​ൽ അ​രു​ൺ (24), എ​ല​പ്പു​ള്ളി രാ​മ​ശ്ശേ​രി ഈ​ന്ത​ക്കാ​ട് രോ​ഹി​ത് (25) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ കോ​ട​തി ബു​ധ​നാ​ഴ്​​ച റി​മാ​ൻ​ഡ്​​ ചെ​യ്​​തി​രു​ന്നു. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യ​താ​യും പ്ര​തി​ക​ൾ ഉ​ട​ൻ വ​ല​യി​ലാ​കു​മെ​ന്നും കോ​ട്ടാ​യി സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഷൈ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftvegitable
News Summary - Vegetable vehicle blocked and robbed; investigation tighten
Next Story