പച്ചക്കറി വണ്ടി തടഞ്ഞ് കവർച്ച; പ്രതികൾ റിമാൻഡിൽ
text_fieldsപ്രതികളായ സുജിത്, അരുൺ, രോഹിത്
കോട്ടായി: പച്ചക്കറി വണ്ടി തടഞ്ഞ് കത്തികാട്ടി 11 ലക്ഷം കവർന്ന സംഭവത്തിൽ മൂന്നുപ്രതികൾ റിമാൻഡിൽ. നല്ലേപ്പിള്ളി പറക്കളം വീട്ടിൽ സുജിത് (26), കൊഴിഞ്ഞാമ്പാറ പാറക്കളം വീട്ടിൽ അരുൺ (24), എലപ്പുള്ളി രാമശ്ശേരി ഈന്തക്കാട് രോഹിത് (25) എന്നിവരെയാണ് പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. പച്ചക്കറി വിതരണത്തിനു ശേഷം വരുകയായിരുന്ന കലക്ഷൻ ഏജൻറ് അരുണിനെയും ൈഡ്രവറെയും പൂടൂർ-ആനിക്കോട് െവച്ച് ബൈക്കുകളിലെത്തിയ സംഘം കത്തികാട്ടി പണം തട്ടിയെടുക്കുകയായിരുന്നു.
പണം കവർന്നെന്ന കലക്ഷൻ ഏജൻറ് അരുണിെൻറ പരാതിയിൽ കോട്ടായി പൊലീസ് പരാതിക്കാരനായ അരുണിനെയും ഡ്രൈവർ സുജിത്തിനെയും ചോദ്യം ചെയ്തേതാടെയാണ് സംഭവത്തിെൻറ ചുരുളഴിഞ്ഞത്. ഡ്രൈവർ സുജിത്ത് ആസൂത്രിതമായി നടത്തിയതാണ് കവർച്ചയെന്ന് കോട്ടായി പൊലീസ് പറഞ്ഞു.
തുടർന്ന് ഇയാളെയും പിടിച്ചുപറി സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. രണ്ടുപേരെകൂടി പിടികൂടാനുണ്ട്. ഇവർ തമിഴ് നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുണ്ടെന്നും അന്വേഷണം ഊർജിതപ്പെടുത്തിയതായും കോട്ടായി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ഷൈൻ പറഞ്ഞു.