Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാഴക്കാട് കൊലപാതകം:...

വാഴക്കാട് കൊലപാതകം: പ്രതിയുമായി തെളിവെടുത്തു

text_fields
bookmark_border
Vazhakkad murder Evidence was taken with the accused
cancel
camera_alt

വാഴക്കാട്​ കൊലക്കേസ്​ പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നാ​യി അ​ന​ന്താ​യൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ

വാ​ഴ​ക്കാ​ട്: വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ഭ​ർ​ത്താ​വു​മാ​യി പൊ​ലീ​സ്​ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി. കോ​ഴി​ക്കോ​ട് മ​ല​യ​മ്മ മു​ത്ത​ളം സ്വ​ദേ​ശി സ​തീ​ഷ് എ​ന്ന മു​ഹ​മ്മ​ദ് ഷ​മീ​റി​നെ​യാ​ണ്​ (41)​ അ​ന​ന്താ​യൂ​രി​ലെ കൊ​ല ന​ട​ന്ന വീ​ട്ടി​ൽ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​ത്. എ​ള​മ്പി​ലാ​ശ്ശേ​രി ശാ​ക്കി​റ​യെ​യാ​ണ്​ (27) ക​ഴി​ഞ്ഞ ദി​വ​സം ക​ഴു​ത്തി​ൽ പ്ലാ​സ്​​റ്റി​ക്​ ക​യ​ർ മു​റു​കി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ശാ​ക്കി​റ​യു​ടെ മ​റ്റു ബ​ന്ധ​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്ര​തി പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. തി​രു​വ​മ്പാ​ടി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​മ്പോ​ൾ ശാ​ക്കി​റ​യെ വെ​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കൂ​ട​ര​ഞ്ഞി സ്​​റ്റേ​ഷ​നി​ൽ ഷ​മീ​റി​നെ​തി​രെ കേ​സു​ണ്ട്. ഈ ​കേ​സി​ൽ നാ​ലു​മാ​സം ജ​യി​ലി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഒ​ത്തു​തീ​ർ​പ്പി​ലൂ​ടെ ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ശാ​ക്കി​റ​യു​മാ​യി വി​ളി​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന ര​ണ്ട് ഫോ​ൺ ന​മ്പ​റു​ക​ൾ ഇ​യാ​ൾ പൊ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. വാ​ഴ​ക്കാ​ട് സി.​ഐ കു​ഞ്ഞി​മോ​യി​ൻ കു​ട്ടി, എ​സ്.​ഐ നൗ​ഫ​ൽ, എ.​എ​സ്.​ഐ അ​ജി​ത്ത്, കൃ​ഷ്ണ​ദാ​സ്, ബി​നോ​സ്, രാ​ജേ​ഷ്, ഹ​നീ​ഫ എ​ന്നി​വ​രാ​ണ് പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vazhakkadMurder Cases
News Summary - Vazhakkad murder: Evidence was taken with the accused
Next Story