കൊലപാതകവും ആത്മഹത്യയും; കൃഷ്ണകുമാർ ഉപയോഗിച്ചത് പ്രത്യേക തോക്ക്; രൂപമാറ്റം വരുത്തിയത്
text_fieldsകൃഷ്ണകുമാർ, സംഗീത
വണ്ടാഴി: വണ്ടാഴി സ്വദേശി കൃഷ്ണകുമാർ ആത്മഹത്യക്കും ഭാര്യയെ കൊലപ്പെടുത്താനും ഉപയോഗിച്ചത് 12 എം എം ബോർ വലിപ്പത്തിലുള്ള തോക്ക്.
വ്യാജമായി തോക്ക് നിർമിച്ച് നൽകുന്നവരിൽ നിന്നോ മറ്റോ സംഘടിപ്പിച്ചതാകാമെന്നാണ് സൂചന. 2.5 എം എം തിര ഉപയോഗിക്കാൻ പറ്റുന്ന രീതിയിലുള്ള തോക്ക് കോയമ്പത്തൂരിൽ നിന്നോ ബംഗളൂരുവിൽ നിന്നോ സംഘടിപ്പിച്ചതാകാമെന്ന് കരുതുന്നു.
സാധാരണ തോക്കിനേക്കാൾ നീളം കുറവാണിതിന്. മടക്കി ചെറിയ ബാഗിനുള്ളിലാക്കി കൊണ്ടുപോകാൻ കഴിയുന്ന രീതിയിൽ രൂപം മാറ്റിയതാണിതെന്നും ഭാര്യക്ക് കോയമ്പത്തൂരിൽ ഡോക്ടറായ ഒരാളുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് കൊലപാതകമെന്നും കോയമ്പത്തൂർ പൊലീസ് പറഞ്ഞു.
സാധാരണ വെള്ളിയാഴ്ച കോയമ്പത്തൂരിൽ പോയി ഭാര്യയെയും മക്കളെയും കണ്ട ശേഷം തിങ്കളാഴ്ചയാണ് കൃഷ്ണകുമാർ മടങ്ങാറുള്ളത്.
അടുത്തിടെയായി ഭാര്യയുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഈ വെള്ളിയാഴ്ച കോയമ്പത്തൂരിലേക്ക് പോയിരുന്നില്ല. മൊബൈൽ ഫോൺ പരിശോധിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാവൂവെന്ന് പൊലീസ് പറഞ്ഞു.
വണ്ടാഴി നടുങ്ങി
വണ്ടാഴി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം വെടിവെച്ച് മരിച്ച വാർത്ത വണ്ടാഴിയെ നടുക്കി. തിങ്കളാഴ്ച രാവിലെ കൃഷ്ണകുമാർ വീടിന്റെ ഗേറ്റിന് സമീപം വെടിവച്ച് മരിച്ചതോടെയാണ് സംഭവം നാടറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വന്നതാണെന്നറിഞ്ഞത്.
കൃഷ്ണകുമാറിന്റെ മാതാപിതാക്കൾ ഉടൻ മംഗലംഡാം പൊലീസിൽ അറിയിക്കുകയായിരുന്നു. ദീർഘകാലം വിദേശത്തായിരുന്ന കൃഷ്ണകുമാർ കോവിഡ് കാലത്ത് നാട്ടിൽ തിരിച്ചെത്തിയ ശേഷം വീട്ടിൽ കൃഷിപ്പണികളുമായി കഴിയുകയായിരുന്നു. കൃഷ്ണകുമാറിന്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ട ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. സംഗീതയുടെ മൃതദേഹം സുലൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്മോർട്ട ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

