Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവടകരപ്പതി...

വടകരപ്പതി കൊലപാതകക്കേസ്; മൂന്ന് പ്രതികൾ പിടിയിൽ

text_fields
bookmark_border
വടകരപ്പതി കൊലപാതകക്കേസ്; മൂന്ന് പ്രതികൾ പിടിയിൽ
cancel

പാലക്കാട്: കൊഴിഞ്ഞാമ്പാറ വടകരപ്പതിയിൽ നടന്ന കൊലപാതക കേസിൽ മൂന്ന് പ്രതികൾ കൂടി പൊലീസ് പിടിയിലായി. ആട്ടയാമ്പതി സ്വദേശികളായ മരിയാദാസ്, സ്‌റ്റീഫൻ, വിനീത് എന്നിവരാണ് പിടിയിലായത്. വടകരപ്പതിയിൽ കാളവണ്ടിയോട്ടം പരിശീലനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ലാലാക്കാട് സ്വദേശി മുഹമ്മദ് ഷെഫീഖിനെയാണ് കൊലപ്പെടുത്തിയത്. ആട്ടയാമ്പതി ലാലാക്കാട് സ്വദേശികളായ നെൽസൺ, ജെൻസൺ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു മൂന്ന് പേർക്കും സംഭവത്തിൽ പങ്കുണ്ടെന്ന സൂചന ലഭിച്ചത്.

കുത്തേൽക്കുന്നതിന് മുമ്പ് ഷെഫീഖിനെ സംഘം ചേർന്ന് മർദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിലത്തിട്ട് നെഞ്ചിലടക്കം ചവിട്ടി മർദിച്ചെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceaccusedarrestedMurder Case
News Summary - വടകരപ്പതി കൊലപാതകക്കേസ്; മൂന്ന് പ്രതികൾ പിടിയിൽ
Next Story