Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

text_fields
bookmark_border
പിടികൂടിയത് ലോഡ്ജില്‍ നിന്ന്
Arrest
cancel

വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി വിഷ്ണു പിടിയിൽ. തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപം മുളംകുന്നത്തുകാവിലെ ലോഡ്ജില്‍ നിന്നാണ് വിഷ്ണുവിനെ പിടികൂടിയത്. ഇന്നലെ അര്‍ധരാത്രിയിലാണ് കൊലപാതകം നടന്നത്. വടക്കാഞ്ചേരി റെയില്‍വെ ഗെയിറ്റിനു സമീപം താമസിക്കുന്ന അരിമ്പൂര്‍ വീട്ടില്‍ സേവ്യര്‍ (42) ആണ് മരിച്ചത്. തർക്കത്തെത്തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് വിവരം. സേവ്യറിന്‍റെ സുഹൃത്ത് അനീഷിനും വെട്ടേറ്റു.

വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു സേവ്യറും അനീഷും. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ വിഷ്ണു കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും വെട്ടുകയായിരുന്നു. സേവ്യറിന്റെ നെഞ്ചിലും വയറിലുമാണ് പരിക്കേറ്റത്. രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രി എത്തിച്ചുവെങ്കിലും ബുധനാഴ്ച രാവിലെ സേവ്യര്‍ മരിച്ചു. അനീഷിന് കഴുത്തിലും തലയിലും, കൈയിലും മുറിവ് ഉണ്ട്.

സേവ്യര്‍ ബില്‍ഡിങ് കോണ്‍ട്രാക്ടറാണ്. പെയിന്റിങ് പണിക്കാരനാണ് അനീഷ്. സ്ഥാപനങ്ങള്‍ക്കും മറ്റും ക്യു.ആര്‍ കോഡ് ചെയ്തു കൊടുക്കുന്ന സ്ഥാപനം നടത്തിവരുന്ന വ്യക്തിയാണ് വിഷ്ണു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vadakanchery murder case; The absconding accused was arrested
Next Story