Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഉസ്ബെകിസ്താൻ സ്വദേശി...

ഉസ്ബെകിസ്താൻ സ്വദേശി ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം

text_fields
bookmark_border
Uzbekistan woman found dead at bengaluru hotel
cancel

ബംഗളൂരു: ഉസ്ബെകിസ്താൻ സ്വദേശിയായ യുവതിയെ ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ സേശാദ്രിപുരത്തെ ഹോട്ടൽ മുറിയിലാണ് സെറീന(37)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുദിവസം മുമ്പാണ് ഇവർ ടൂറിസ്റ്റ് വിസയിൽ ബംഗളൂരുവിലെത്തിയത്. ബുധനാഴ്ചയാണ് ഹോട്ടലിൽ മുറിയെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ട് 4.30ന് മുറിയുടെ വാതിലിൽ മുട്ടിവിളിച്ചപ്പോൾ പ്രതികരണം ലഭിക്കാത്തതിനാൽ മുറി തുറന്ന ഹോട്ടൽ ജീവനക്കാരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.

മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക സംഘം മുറി പരിശോധിച്ചതായും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചതായും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsmurder caseUzbekistan woman
News Summary - Uzbekistan woman found dead at bengaluru hotel, cops suspect murder
Next Story