Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightദുരാത്മാവിനെ...

ദുരാത്മാവിനെ ഒഴിപ്പിക്കാനെന്ന പേരിൽ പീഡനം; യു.എസ് പൂജാരി കാനഡയിൽ അറസ്റ്റിൽ

text_fields
bookmark_border
ദുരാത്മാവിനെ ഒഴിപ്പിക്കാനെന്ന പേരിൽ പീഡനം; യു.എസ് പൂജാരി കാനഡയിൽ അറസ്റ്റിൽ
cancel

കാനഡ: ദുരാത്മാവിനെ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമേരിക്കക്കാരനായ ഹിന്ദു പൂജാരി കാനഡയിൽ അറസ്റ്റിൽ. രാജേന്ദ്രനാഥ് ദൂദ്നാഥ് മരാജ് എന്നയാളെയാണ് ഡർഹാം റീജ്യനൽ പൊലീസ് അറസ്റ്റ് ചെയ്തത്. നോർത്ത് ഒഷാവയിലെ ഹാർമണി റോഡ് നോർത്ത്, കോൺലിൻ റോഡ് ഈസ്റ്റ് മേഖലയ്ക്ക് സമീപമാണ് സംഭവം നടന്നത്.

സ്വകാര്യ പൂജാകർമങ്ങൾക്കായാണ് കാനഡയിലുള്ള കുടുംബം യു.എസിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് പൂജ നടത്തുന്ന ഹിന്ദു പുജാരിയായ ഇയാളുടെ സേവനം തേടിയത്. ചടങ്ങിനിടെ, യുവതിയെ ദുരാത്മാക്കൾ ബാധിച്ചിട്ടുണ്ടെന്നും ഇതിൽ നിന്ന് മോചനം നേടാൻ പ്രത്യേക ചികിത്സാ ചടങ്ങുകൾ നടത്തണമെന്നും വിശ്വസിപ്പിച്ച് ഇയാൾ യുവതിയെ ഒരു സ്വകാര്യ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പൂജയുടെ മറവിൽ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

സംഭവത്തിൽ ആഗസ്റ്റ് 25 ചൊവ്വാഴ്ച പരാതി ലഭിച്ച ഉടൻ ഡർഹാം റീജ്യനൽ പൊലീസ് ഈസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥരെത്തി നടപടിയെടുത്തു. ഇയാൾ സമാനരീതിയിൽ മറ്റ് ആളുകളെയും പീഡിപ്പിച്ചിട്ടുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് വിവരമുള്ള കൂടുതൽ ഇരകളോ വ്യക്തികളോ ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് ഡർഹാം റീജ്യനൽ പൊലീസ് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priestarrestedsexaul assualt
News Summary - U.S. priest arrested in Canada for assault in the name of exorcising an evil spiri
Next Story