Begin typing your search above and press return to search.
exit_to_app
exit_to_app
Stop Rape
cancel
Homechevron_rightNewschevron_rightCrimechevron_right25കാരിയെ...

25കാരിയെ രണ്ടുവർഷത്തോളം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്​ത്​ പൊലീസുകാരൻ; ആത്മഹത്യ​ക്ക്​ ശ്രമിച്ച്​ യുവതി

text_fields
bookmark_border

കാൺപൂർ: ഉത്തർപ്രദേശിൽ രണ്ടുവർഷത്തോളമായി ട്രാഫിക്​ പൊലീസുകാരനായ അടുത്ത ബന്ധുവും മകനും ​േചർന്ന്​ 25കാരിയെ ബലാത്സംഗം ചെയ്​തതായി പരാതി. ഗംഗ നദിയിൽ ചാടി യുവതി ആത്മഹത്യക്ക്​ ശ്രമിച്ചതോടെയാണ്​ ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്​.

മിർസാപൂർ സ്വദേശിയാണ്​ യുവതി. ഞായറാഴ്ച വൈകിട്ട്​ ​യുവതി ഗംഗ നദിയിലേക്ക്​ ചാടുകയായിരുന്നു. തുടർന്ന്​ മുങ്ങൽവിദഗ്​ധരും പൊലീസും ചേർന്ന്​ രക്ഷപ്പെടുത്തി. യുവതിയുടെ പരാതിയിൽ ​െപാലീസ്​ കേസെടുക്കുകയും ചെയ്​തു.

2019ജനുവരിയിൽ യുവതിയെയും കുടുംബത്തെയും കുംഭമേളയിൽ പ​ങ്കെടുക്കുന്നതിനായി അമ്മാവൻ ക്ഷണിക്കുകയായിരുന്നു. അവിടെവെച്ച്​ പെൺകുട്ടിയെ ഒരു ഹോട്ടലിലേക്ക്​ കൂട്ടികൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി നൽകി ബലാത്സംഗത്തിന്​ ഇരയാക്കി വിഡിയോ ചിത്രീകരിച്ച്​ ഭീഷണിപ്പെടുത്തുകയായിരുന്നു. വിഡിയോ ഉപ​േയാഗിച്ച്​ യുവതിയെ അലഹബാദ്​, കാൺപൂർ തുടങ്ങിയ സ്​ഥലത്തെത്തിച്ച്​ രണ്ടുവർഷത്തോളം ബലാത്സംഗം ചെയ്​തു. യുവതി ഗർഭിണിയാണെന്ന്​ അറിഞ്ഞതോടെ ഗർഭച്ഛിദ്രത്തിനായി അമ്മാവൻ ഗുളിക നൽകിയതായും പരാതിയിൽ പറയുന്നു.

ഞായറാഴ്ച അമ്മാവനും മകനും ചേർന്ന്​ യുവതിയെ ഭീഷണിപ്പെടുത്തി കാൺപൂരിലെ ചകേരി പ്രദേശത്ത്​ എത്തിക്കുകയായിരുന്നു. അവിടെവെച്ച്​ മറ്റൊരു വിഡിയോ ചിത്രീകരിക്കാൻ ഇരുവരും ശ്രമിച്ചു. യുവതി ഇതിന്​ സമ്മതിക്കാതെ വന്നതോടെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഗുരുതര പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന്​ ഭീഷണിപ്പെടുത്തുകയുമായിരുന്നു. അവിടെനിന്ന്​ രക്ഷപ്പെട്ട യുവതി പൊലീസ്​ ഹെൽപ്പ്​ ലൈനിലേക്ക്​ വിളിച്ച്​ സംഭവം അറിയിച്ചതിന്​ പിന്നാലെ നദിയിൽ ചാടി. യുവതിയെ ഉടൻതന്നെ പി.ആർ.വി അധികൃതരെത്തി രക്ഷപ്പെടുത്തി -ഡി.സി.പി പറഞ്ഞു.

​യുവതിയുടെ പരാതിയിൽ ട്രാഫിക്​ പൊലീസ്​ കോൺസ്റ്റബിളിനും മകനുമെതിരെ പൊലീസ്​ കേസെടുത്തു. ഇരുവരെയും അറസ്റ്റ്​ ചെയ്​തിട്ടില്ല. പെൺകുട്ടിയെ മെഡിക്കൽ പരി​േശാധനക്ക്​ വിധേയമാക്കി.

Show Full Article
TAGS:Rape Suicide Ganga river 
News Summary - UP woman raped by cop uncle for Two years attempts suicide
Next Story