Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പണമിടപാട് തർക്കം; യുപിയിൽ 14 കാരൻ കൊല്ലപ്പെട്ടു,സുഹൃത്ത് പിടിയിൽ
text_fieldsbookmark_border
ലഖ്നോ: യുപിയിൽ പിരാപുർ വനപ്രദേശത്ത് ശനിയാഴ്ച കൗമാരക്കാരന്‍റെ മൃതദേഹം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 14 കാരനായ പ്രകാർ ഗുപ്തയാണ് കൊല്ലപ്പെട്ടത്. പ്രകാർ ഗുപ്തയുടെ സുഹൃത്തായ 15 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാട് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രകാർ ഗുപ്തയെ കാണാനില്ലെന്ന് ചൂണ്ടികാണിച്ച് ഏപ്രിൽ 18 ന് പ്രകാറിന്‍റെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് എസ്.പി അനൂപ് കുമാർ സിങ്ങ് പറഞ്ഞു. പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൃതദേഹം കണ്ടെടുക്കുകയും പോസ്റ്റ്മോർട്ടത്തിനയക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

