Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഫേസ്ബുക്കിലൂടെ സൗഹൃദം:...

ഫേസ്ബുക്കിലൂടെ സൗഹൃദം: നഗ്നവിഡിയോ കൈക്കലാക്കി പണംതട്ടാന്‍ ശ്രമിച്ച യു.പി സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
monukumar ravath
cancel
camera_alt

മോ​നു​കു​മാ​ര്‍ റാ​വ​ത്ത്

പാ​ലാ: ചാ​റ്റി​ങ്​ വ​ഴി ന​ഗ്ന​വി​ഡി​യോ​യും ഫോ​ട്ടോ​ക​ളും ക​ര​സ്ഥ​മാ​ക്കി പാ​ലാ സ്വ​ദേ​ശി​നി​യു​ടെ പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു.​പി സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​ര്‍പ്ര​ദേ​ശ് ഗൊ​ര​ഖ്പൂ​ര്‍ ര​പ്തി​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ മോ​നു​കു​മാ​ര്‍ റാ​വ​ത്ത് (25)ആ​ണ് പി​ടി​യി​ലാ​യ​ത്. 2020 ജൂ​ലൈ​യി​ലാ​ണ് പാ​ലാ സ്വ​ദേ​ശി​നി​യു​മാ​യി മോ​നു​കു​മാ​ര്‍ ഫേ​സ്ബു​ക്കി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്. ചാ​റ്റി​ങ്​ വ​ഴി യു​വ​തി​യു​ടെ ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും മോ​നു​കു​മാ​ര്‍ ക​ര​സ്ഥ​മാ​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍ന്ന് സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​നെ​ന്ന് പ​റ​ഞ്ഞ് പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കാ​ന്‍ യു​വ​തി ത​യാ​റാ​യി​ല്ല. 2021 ഏ​പ്രി​ലി​ലാ​ണ് മോ​നു​കു​മാ​ര്‍ വി​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും പ്ര​ച​രി​പ്പി​ച്ച​ത്. തു​ട​ര്‍ന്ന് യു​വ​തി പാ​ലാ പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ വി​ദേ​ശ​ത്താ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ പൊ​ലീ​സ് ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ഡ​ല്‍ഹി എ​യ​ര്‍പോ​ര്‍ട്ടി​ല്‍ വ​ന്നി​റ​ങ്ങി​യ പ്ര​തി​യെ എ​യ​ര്‍പോ​ര്‍ട്ട് അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞു​​വെ​ച്ച് അ​റി​യി​ക്കു​ക​യും തു​ട​ര്‍ന്ന് പാ​ലാ പൊ​ലീ​സ് ഡ​ല്‍ഹി​യി​ലെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഡി​വൈ.​എ​സ്.​പി ഷാ​ജു ജോ​സി‍െൻറ നി​ര്‍ദേ​ശ​പ്ര​കാ​രം സി.​ഐ കെ.​പി. ടോം​സ​ണ്‍, എ​സ്.​ഐ അ​ഭി​ലാ​ഷ്, തോ​മ​സ് സേ​വ്യ​ര്‍, എ.​എ​സ്.​ഐ എ.​ടി. ഷാ​ജി​മോ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP nativearrestednude videos
News Summary - UP native arrested for trying to extort money by taking nude videos
Next Story