Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ ഏഴ് പേർ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു

text_fields
bookmark_border
no rape 9798
cancel

ലഖ്‌നോ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ദിയാക്കി ഏഴ് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ഏഴ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

16 കാരിയായ പെൺകുട്ടിയെ മേയ് മൂന്നിനാണ് പ്രതികൾ തട്ടികൊണ്ട് പോകുന്നത്. ലഹരി പദാർത്ഥങ്ങൾ കുടിപ്പിക്കുകയും രണ്ട് ദിവസത്തോളം ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

ഹിമാൻഷു, സഹിൽ, സമീർ, വാഹിദ്, അനിൽ എന്നി അഞ്ച് പേർക്കും പേര് വെളിപ്പെടുത്താത്ത രണ്ട് പേർക്കുമെതിരെയാണ് കേസെടുത്തത്.

പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പെൺകുട്ടിയെ വൈദ്യപരിശോധനക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UP: Minor girl kidnapped, gang-raped by seven in Lucknow
Next Story