Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

text_fields
bookmark_border
crime scene
cancel

ലഖ്നോ: ഉത്തർപ്രദേശിൽ അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ആഗ്ര സ്വദേശിയായ അർഷാദ് (24) ആണ് പിടിയിലായത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് അർഷാദ് അമ്മയടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അർഷാദിന്റെ സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) അമ്മ അസ്മ എന്നിവരാണ് മരിച്ചത്.

ലഖ്നോവിലെ ശരൺജിത്തിൽ ഡിസംബർ 31നാണ് സംഭവം നടന്നത്. കൈത്തണ്ടയിൽ മുറിവേറ്റ നിലയിലാണ് മൃത​ദേഹങ്ങൾ കണ്ടെത്തിയത്. ഭക്ഷണത്തിൽ ലഹരി മരുന്ന് കലർത്തി നൽകിയതിന് ശേഷമാണ് കൊലപാതകം നടത്തിയത്. പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സെൻട്രൽ ലഖ്നോ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) രവീണ ത്യാഗി അറിയിച്ചു. സംഭവത്തിൽ അർഷാദിന്റെ അച്ഛനും പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയതായും പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - up-man-kills-mother-sisters-lucknow-hotel-serving-intoxicating-food-new-years-eve
Next Story