'കബളിപ്പിച്ച് ബീഫ് കഴിപ്പിച്ചു, സുഹൃത്തുക്കളുടെ മുന്നിൽ കളിയാക്കി' - സഹപ്രവർത്തകനെ യുവാവ് കൊലപ്പെടുത്തി
text_fieldsUP man held for killing co-worker over tricking him into eating beef
വാരണാസി: കബളിപ്പിച്ച് ബീഫ് കഴിപ്പിച്ച സഹപ്രവർത്തകനെ യുവാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലാണ് സംഭവം. കൊലപാതകത്തിൽ സോലാപൂർ നിവാസി വിരേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ അഫ്തബ് ആലമാണ് കൊല്ലപ്പെട്ടത്.
ഇയാൾ ബീഫ് ആണെന്ന് അറിയിക്കാതെ വിരേന്ദ്രയെ പലതവണ ബീഫ് കഴിപ്പിച്ചിരുന്നു. കൂടാതെ ഇക്കാര്യം സുഹൃത്തുക്കളോട് വെളിപ്പെടുത്തി വിരേന്ദ്രയെ പരിഹസിക്കുകയും ചെയ്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജനുവരി എട്ടിനാണ് അഫ്താബിന്‍റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തുന്നത്. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അഫ്താബിന്‍റെ അക്കൗണ്ടിൽ നിന്നും പണം വിരേന്ദ്രയ്ക്ക് നൽകിയതിന്‍റെ രേഖകളും പൊലീസ് കണ്ടെടുത്തു.
ജനുവരി ഏഴിന് വിരേന്ദ്ര അഫ്താബിനെ വിളിച്ചുവരുത്തുകയും കയറുപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ഇയാളുടെ ഫോണിൽ നിന്നും പണം സ്വന്തം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.
പ്രതിയിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കയറും ഇരയുടെ ആധാർ കാർഡ്, എ.ടി.എം കാർഡ് എന്നിവയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

