Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.പിയിൽ 10 വയസുകാരിയെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു; പിതാവ് അറസ്റ്റിൽ
text_fieldsbookmark_border
ലളിത്പൂർ: ഉത്തർപ്രദേശിലെ ലളിത്പൂരിൽ 10 വയസുകാരിയെ കയർ കൊണ്ട് തലകീഴായി കെട്ടിത്തൂക്കി പിതാവ്. ധംന ഗ്രാമത്തിലാണ് സംഭവം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗോവിന്ദ് ദാസ് റായ്‌ക്വാർ എന്നയാളാണ് മകൾ സോനത്തെ തലകീഴായി കെട്ടിയിട്ട് മർദ്ദിച്ചത്. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ക്രൂരത കണ്ട നാട്ടുകാരാണ് പെൺകുട്ടിയെ രക്ഷിച്ചത്. സംഭവത്തിൽ പൊലീസ് ഉടൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിതാവിന്‍റെ പ്രവൃത്തിക്ക് പിന്നിലെ കാരണം വ്യക്തമല്ല.
പൊലീസ് അന്വേഷണം തുടരുകയാണ്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

