മദ്യപിച്ചെത്തിയ പിതാവ് ബലാത്സംഗം ചെയ്തു; 19കാരി ജീവനൊടുക്കി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ബന്ദയിൽ മദ്യപിച്ചെത്തിയ പിതാവ് ബലാത്സംഗം ചെയ്തതിനെ തുടർന്ന് പെൺകുട്ടി അത്മഹത്യ ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് 19 വയസ്സുകാരിയായ പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ 49 കാരനായ പിതാവിനെതിരെ ബന്ദ പൊലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ പിതാവ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി യുവതിയുടെ ഇളയ സഹോദരി പൊലീസിനെ അറിയിച്ചിരുന്നു. സംഭവത്തിന് ശേഷം സഹോദരി അസ്വസ്ഥനായിരുന്നതായും ഇളയ സഹോദരി പറയുന്നു. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം തൂങ്ങിമരിച്ചതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതായി ബന്ദ എ.എസ്.പി ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു.
അതേസമയം, ബലാത്സംഗത്തിന്റെ സൂചനകളൊന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടില്ലെന്നും ഫോറൻസിക് പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണന്നും മിശ്ര കൂട്ടിച്ചേർത്തു.