Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് ലഹരിമരുന്ന് നൽകി പ്രകൃതിവിരുദ്ധ പീഡനം; മധ്യവയസ്കൻ അറസ്റ്റിൽ

text_fields
bookmark_border
mustafa
cancel
camera_alt

മു​സ്ത​ഫ

Listen to this Article

തിരൂർ: ഹൈസ്കൂൾ വിദ്യാർഥികളെ ലഹരിമരുന്ന് നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ തലക്കടത്തൂർ കുന്നത്ത് പറമ്പിൽ മുസ്തഫയെ (59) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാർ കുട്ടികളിൽനിന്ന് ഹാൻസും ബീഡിയും കണ്ടെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ പരാതിയുമായി രക്ഷിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു.

തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൽ ജലീൽ കറുത്തേടത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷിജിത്ത്, സിവിൽ പൊലീസ് ഓഫിസർ ഉണ്ണിക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
TAGS:Unnatural torturearrested
News Summary - Unnatural torture; Middle-aged man arrested
Next Story