പ്രകൃതിവിരുദ്ധ പീഡനം; യുവാവ് അറസ്റ്റിൽ
text_fieldsസഹീർ
ബേപ്പൂർ: സ്വകാര്യ ലോഡ്ജിൽ പത്താം ക്ലാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. അരക്കിണർ ചൊക്രായൻ വളപ്പ് ഹൗസിൽ സി.വി. സഹീറിനെയാണ് (33) ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുക്കൾ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് വനിത സബ് ഇൻസ്പെക്ടർ ഷൈജ മൊഴി രേഖപ്പെടുത്തി മെഡിക്കൽ ബോർഡിലേക്ക് സമർപ്പിച്ചു. തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ലോഡ്ജിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിക്കുകയും ശാസ്ത്രീയമായ പരിശോധനകളും നിരീക്ഷണങ്ങളും നടത്തി ലോഡ്ജിൽ മുറിയെടുത്ത ആളല്ല അദ്ദേഹത്തിന്റെ കൂട്ടുകാരനാണ് പീഡിപ്പിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബേപ്പൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പൊലീസ് വി. സിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ ജയരാജ്, സജേഷ്, ജിതേഷ്, സി.പി.ഒ പ്രജീഷ്, വിനീഷ് എന്നിവരടങ്ങിയ പൊലീസ് സംഘം പ്രതിയെ അരക്കിണർ അങ്ങാടിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

