അനധികൃത ടെലിഫോൺ എക്സ്ചേഞ്ച്: പ്രതി പിടിയിൽ
text_fieldsമുഹമ്മദ് സലീം
മലപ്പുറം: വിദേശത്തുനിന്നുള്ള ടെലിഫോൺ കോളുകൾ ഉപകരണം ഉപയോഗിച്ച് ലോക്കൽ കോളുകളാക്കി സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തനം നടത്തിയ കേസിലെ പ്രതിയെ പിടികൂടി. കോട്ടക്കൽ പുലിക്കോട് പുന്നക്കോട്ടിൽ മുഹമ്മദ് സലീം (37) ആണ് പിടിയിലായത്. ജില്ല പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദേശാനുസരണം മലപ്പുറം സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ സി. ബിനുകുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒ കെ. റിയാസ് ബാബു, മുഹമ്മദ് ഷൈജൽ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കോട്ടപ്പടിയിൽനിന്ന് പ്രതിയെ പിടികൂടിയത്.
തൃശൂർ കൊരട്ടി, ഹൈദരാബാദ് പൊലീസ് സ്റ്റേഷനുകളിൽ സമാന സ്വഭാവമുള്ള കേസുകളിൽ പ്രതിയാണ് ഇയാൾ. ഒന്നാം പ്രതി തവനൂർ തനിയാംപുറം വാണിയേക്കൽ മിസ്ഹബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

