Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭാര്യ ചൂടുവെള്ളത്തിൽ...

ഭാര്യ ചൂടുവെള്ളത്തിൽ മുളക് കലക്കി മുഖത്തൊഴിച്ചു; ഭർത്താവ് ആശുപത്രിയിൽ

text_fields
bookmark_border
ഭാര്യ ചൂടുവെള്ളത്തിൽ മുളക് കലക്കി മുഖത്തൊഴിച്ചു; ഭർത്താവ് ആശുപത്രിയിൽ
cancel

മംഗളൂരു: പരസ്ത്രീ ബന്ധം ആരോപിച്ച് യുവതി ഭർത്താവിന്റെ മുഖത്ത് മുളക് പൊടി കലക്കിയ തിളക്കുന്ന വെള്ളം തൂവിയതായി പരാതി. കടപാടിക്കടുത്ത മണിപുരയിൽ മുഹമ്മദ് ആസിഫ് (22) ആണ് അക്രമത്തിന് ഇരയായത്.

യുവാവ് കൗപ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നതിങ്ങിനെ:11 മാസം മുമ്പായിരുന്നു ഹുസൈൻ -മൈമൂന ദമ്പതികളുടെ മകൾ അഫ്റീനും താനും തമ്മിലുള്ള വിവാഹം. ഒന്നര മാസം മാത്രം തന്റെ വീട്ടിൽ നിന്ന ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. താനും അവിടേക്ക് താമസം മാറ്റി.

തനിക്ക് പരസ്ത്രീ ബന്ധം ഉണ്ടെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുക പതിവാണ്. ഞായറാഴ്ച വൈകുന്നേരം 6.45 ഓടെ താൻ കുളിക്കുമ്പോൾ ഭാര്യ വാതിലിൽ മുട്ടി. തുറന്നയുടൻ തിളങ്ങുന്ന മുളക് വെള്ളം തൂവി. ഇടതു കവിളും ശരീരത്തിന്റെ ഇടത് ഭാഗങ്ങളും പൊള്ളി നീറി. നിലവിളിച്ച് പുറത്തേക്ക് ഓടിയ തന്നെ ഭാര്യയും മാതാപിതാക്കളും മുറിയിൽ അടച്ചിട്ടു. അയൽക്കാർ അറിഞ്ഞതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്" -കൗപ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Show Full Article
TAGS:crimeUdupi
News Summary - Udupi: Wife pours boiling water mixed with chilli powder on husband, hospitalised
Next Story