വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കൾ അറസ്റ്റില്‍
text_fieldsഅറസ്റ്റിലായ മെബിനും
ഗോകുലും
കട്ടപ്പന: 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കൾ അറസ്റ്റില്‍. കട്ടപ്പന വെള്ളയാംകുടി കണിയാംപറമ്പില്‍ ഗോകുല്‍ (21), സുഹൃത്ത് ഇരട്ടയാര്‍ നത്തുകല്ല് തെങ്ങുംമൂട്ടില്‍ മെബിന് (19) എന്നിവരാണ് അറസ്റ്റിലായത്. ഗോകുലും വിദ്യാര്‍ഥിനിയും തമ്മില്‍ നാളുകളായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയെ ഗോകുല്‍ സുഹൃത്ത് മെബിെൻറ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
ഇരുവരെയും കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കട്ടപ്പന എസ്.എച്ച്.ഒ വിശാല്‍ ജോണ്സണ്, എസ്.ഐ ഡി. സുരേഷ്, എസ്.സി.പി.ഒ ഷിബു, എ.എസ്.ഐ ഹരി, സി.പി.ഒമാരായ ഷിബു, അനീഷ്, ജോളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

