Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Arrest-pocso
cancel

ഇ​ര​വി​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളെ പോ​ക്സോ നി​യ​മ​പ്ര​കാ​രം ഇ​ര​വി​പു​രം പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു.

മ​യ്യ​നാ​ട് താ​ന്നി സാ​ഗ​ര​തീ​രം സൂ​നാ​മി ഫ്ലാ​റ്റി​ൽ ജോ​സ് (39), അ​നു (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ​ക്ക് പെ​ൺ​കു​ട്ടി​യോ​ടു​ള്ള മു​ൻ വി​രോ​ധ​ത്താ​ൽ ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് ആ​റി​ന് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ന്‍റെ സ​മീ​പ​ത്തു​വ​ന്ന് അ​സ​ഭ്യം വി​ളി​ക്കു​ക​യും ജ​ന​ൽ​ചി​ല്ല് എ​റി​ഞ്ഞ് ത​ക​ർ​ക്കു​ക​യും ചെ​യ്തു.

പെ​ൺ​കു​ട്ടി ചോ​ദ്യം​ചെ​യ്ത​തോ​ടെ ഒ​ന്നാം പ്ര​തി കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ചു. പി​ന്നീ​ട്, പ്ര​തി​ക​ൾ ഇ​രു​വ​രും ചേ​ർ​ന്ന് വീ​ട്ടി​ൽ ക​യ​റി മാ​ന​ഹാ​നി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ൽ മ​നം​നൊ​ന്ത് കു​ട്ടി ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ക്കു​ക​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ഇ​ര​വി​പു​രം ഇ​ൻ​സ്​​പെ​ക്ട​ർ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ അ​രു​ൺ​ഷാ, ജ​യേ​ഷ്, അ​നു​രൂ​പ്, എ.​എ​സ്.​ഐ​മാ​രാ​യ മ​ഞ്ജു​ഷ, സി.​പി.​ഒ​മാ​രാ​യ ല​തീ​ഷ്, ദി​ലീ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് താ​ന്നി​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eravipuramPocso Cases
News Summary - two youths at eravipuram arrested in pocso case
Next Story