Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എയുമായി രണ്ടു...

എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ

text_fields
bookmark_border
Jishnu & Afsal
cancel
camera_alt

ജി​ഷ്ണു, അ​ഫ്‌​സ​ൽ

ക​ൽ​പറ്റ: വ്യ​ത്യ​സ്ത കേ​സു​ക​ളി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. എം.​ഡി.​എം.​എ​യു​മാ​യി പ​ടി​ഞ്ഞാ​റ​ത്ത​റ, വാ​രാ​മ്പ​റ്റ, പു​ളി​ക്ക​ൽ വീ​ട്ടി​ൽ പി.​എം. ജി​ഷ്ണു​വി​നെ (23) വൈ​ത്തി​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് പ​ഴ​യ വൈ​ത്തി​രി റോ​ഡി​ന് സ​മീ​പം വെ​ച്ച് പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​ത്. 12.450ഗ്രാം ​എം.​ഡി.​എം.​എ ജി​ഷ്ണു​വി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

എ​സ്.​ഐ. കെ.​എം. സ​ന്തോ​ഷ്‌​മോ​ൻ, ഗ്രേ​ഡ് എ​സ്.​ഐ എ​ച്ച്. അ​ഷ്‌​റ​ഫ്, എ​സ്.​സി.​പി.​ഒ ഉ​നൈ​സ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ബൈ​ക്കി​ന്റെ സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച എം.​ഡി.​എം.​എ​യു​മാ​യാ​ണ് ക​ണ്ണൂ​ർ, ചാ​വ​ശ്ശേ​രി, അ​ർ​ഷീ​ന മ​ൻസി​ൽ, കെ.​കെ. അ​ഫ്‌​സ​ലി​നെ (25) മാ​ന​ന്ത​വാ​ടി പൊ​ലീ​സ് എ​സ്.​ഐ ടി.​കെ. മി​നി​മോ​ൾ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് നാ​ലാം​മൈ​ലി​ൽ വെ​ച്ച് പി​ടി​കൂ​ടി​യ​ത്. 7.55ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. എ.​എ​സ്.​ഐ അ​ഷ്റ​ഫും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPoliceArrestMDMA DrugsTwo Youth
News Summary - Two youths arrested with MDMA
Next Story