രാസലഹരി വസ്തുവുമായി രണ്ട് യുവാക്കൾ പിടിയിൽ
text_fieldsഅതുൽദേവ്, ഉണ്ണി
ആലപ്പുഴ: രാസലഹരി വസ്തുവുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. മഹാദേവികാട്, വലിയകുളങ്ങര അതുൽദേവ് (അമ്പാടി -24), മുഹമ്മ, കഞ്ഞിക്കുഴി ഉണ്ണി (ആഷിക് -28) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് ശനിയാഴ്ച പിടികൂടിയത്. ഇവരിൽനിന്ന് 140 ഗ്രാം ലഹരി വസ്തു പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തിൽ ആലപ്പുഴ നോർത്ത് സി.ഐ എം.കെ. രാജേഷും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

