Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബ്രൗണ്‍ ഷുഗറുമായി...

ബ്രൗണ്‍ ഷുഗറുമായി രണ്ട് യുവാക്കള്‍ പിടിയില്‍

text_fields
bookmark_border
ബ്രൗണ്‍ ഷുഗറുമായി രണ്ട് യുവാക്കള്‍ പിടിയില്‍
cancel
camera_alt

പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ് അ​ജ്മ​ല്‍,

മു​ഹ​മ്മ​ദ് നി​ഷാ​ദ് 

തേ​ഞ്ഞി​പ്പ​ലം: വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും അ​ന്ത​ര്‍സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കും വി​ല്‍പ​ന ന​ട​ത്താ​ൻ എ​ത്തി​ച്ച 35 പാ​ക്ക​റ്റ് ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. തേ​ഞ്ഞി​പ്പ​ലം പൈ​ങ്ങോ​ട്ടൂ​ര്‍ സ്വ​ദേ​ശി നീ​ല​ട​ത്ത് മ​ല​യി​ല്‍ മു​ഹ​മ്മ​ദ് നി​ഷാ​ദ് (37), കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി സ്വ​ദേ​ശി മ​ണ്ണാ​റി​ല്‍ മു​ഹ​മ്മ​ദ് അ​ജ്മ​ല്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സ് പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി മ​രു​ന്ന് വി​ല്‍പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രു​ടെ സം​ഘ​ത്തി​ല്‍പ്പെ​ട്ട ര​ണ്ടു​പേ​രെ 15 ഗ്രാം ​ബ്രൗ​ണ്‍ഷു​ഗ​റു​മാ​യി ക​ഴി​ഞ്ഞ മാ​സം കൊ​ണ്ടോ​ട്ടി​യി​ല്‍നി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു.

പി​ടി​യി​ലാ​യ നി​ഷാ​ദ് ആ​ന്ധ്ര​യി​ല്‍നി​ന്ന് ക​ഞ്ചാ​വു​മാ​യി പി​ടി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ഒ​രു വ​ര്‍ഷ​ത്തോ​ളം കി​ട​ന്ന​ശേ​ഷം ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​താ​ണ്. പി​ടി​യി​ലാ​യ ഇ​രു​വ​ര്‍ക്കും ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ളു​ണ്ട്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത്ത് ദാ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തേ​ഞ്ഞി​പ്പ​ലം എ​സ്.​ഐ വി​പി​ന്‍ വി. ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsbrown sugarmalappuram
News Summary - Two youths arrested with brown sugar
Next Story