9.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
text_fieldsആഷിഖ്, മനോജ്
പാലക്കാട്: ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ടൗൺ നോർത്ത് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 9.5 കിലോ കഞ്ചാവുമായി തൃത്താല സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. തൃത്താല പടിഞ്ഞാറങ്ങാടി ചെറുനാലകത്ത് വീട്ടൽ ആഷിഖ് (28), തൃത്താല തച്ചറാംകുന്ന് മീനാക്ഷി കീഴില്ലത്ത് വീട്ടിൽ മനോജ് (30) എന്നിവരെയാണ് ഒലവക്കോട് ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും പിടികൂടിയത്.
വിശാഖപട്ടണത്ത് നിന്നാണ് ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ചത്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ആർക്ക് വേണ്ടിയാണ് എത്തിച്ചതെന്നും അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം എ.എസ്.പി അശ്വതി ജിജി, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ മുനീർ എന്നിവരുടെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിലിന്റെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ നോർത്ത് പൊലീസും സബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിന്റെ നേതൃത്വത്തിലുള്ള ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

